banner

ആത്മാഭിമാനം എന്നത് നാട്ടുകാർക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്നും; ഇളിച്ചോണ്ടിരുന്ന മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്‌കാരമെന്നും സന്ദീപ് വചസ്പതി; ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് പ്രസിദ്ധികരിക്കുമ്പോൾ കേരളത്തിലെ സ്ത്രീ സമൂഹം വാക്കാൽ വ്യഭിചരിക്കപ്പെടുന്നുവെന്ന് ഹരീഷ് പേരടി; വിനായകന്റെ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നു

തിരു. അനന്തപുരം : കഴിഞ്ഞ ദിവസം ഒരുത്തി എന്ന ചിത്രത്തിന്റെ പ്രസ് മീറ്റുമായി ബന്ധപ്പെട്ട് വിനായകൻ പറഞ്ഞ പ്രസ്താവനകൾക്ക് എതിരെയാണ് ബി.ജെ.പി നേതാവ് സന്ദീപ്‌ വചസ്പതിയും നടൻ ഹരീഷ് പേരടിയും രംഗത്തെത്തിയത്.  സെക്‌സ് ചെയ്യാൻ താത്പര്യം തോന്നുന്ന പെണുങ്ങളെ കാണുമ്പോൾ ഇനിയും ചോദിക്കുമെന്നും അതാണ് മീടൂ എങ്കിൽ അതിനിയും ആവർത്തിക്കുമെന്നും വിനായകൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മലയാള താരസംഘടനയായ അമ്മയിലെ ഏതെങ്കിലും അംഗമാണ് അത് പറഞ്ഞതെങ്കിൽ എന്തായിരിക്കും ഉണ്ടാകുകയെന്ന ചോദ്യമാണ് ഹരീഷ് ഉയർത്തുന്നത്. ഡബ്യുസിസി അടക്കമുള്ള സംഘടനകൾ അപ്പോൾ ചാടിക്കടിക്കാൻ എത്തുമായിരുന്നല്ലോ എന്നും ഹരീഷ് ചോദിക്കുന്നു.

വാർത്താ സമ്മേളനം കവർ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇളിച്ചോണ്ടിരുന്ന മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്‌കാരമെന്ന് സന്ദീപ് വചസ്പതി. ആത്മാഭിമാനം എന്നത് നാട്ടുകാർക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.....

ഒരുത്തൻ...അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും...അത് അവൻ ഇനിയും ആവർത്തിക്കും...ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു...ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല...ആഹാ ഒരു പ്രത്യേകതരം ഫെമിനിസം...അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല...അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം...ജയ് വിനായക സെക്സാന്ദ  ബാഭ...🙏🙏🙏💪💪💪

സന്ദീപ്‌ വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.....

വാർത്താ സമ്മേളനം കവർ ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവർത്തകയോട് ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോ എന്ന് സോദാഹരണ പ്രഭാഷണത്തിലൂടെ ചോദിച്ച നടൻ വിനായകനെ നോക്കി ഇളിച്ചോണ്ടിരുന്ന കൊച്ചിയിലെ മാധ്യമ പ്രവർത്തകർക്ക് നല്ല നമസ്കാരം. ആത്മാഭിമാനം എന്നത് നാട്ടുകാർക്ക് മാത്രം വേണ്ട ഒരു ഗുണമല്ലെന്ന് അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.

'കുല സ്ത്രീ' അല്ലാത്തത് കൊണ്ടാകും ഒപ്പമിരുന്ന നവ്യാ നായർക്കും അത് ക്ഷ പിടിച്ചു. 'തീ' ഉണ്ടാകേണ്ടത് സിനിമാ പേരിൽ മാത്രമല്ല എന്ന് ശ്രീമതി നവ്യാ നായരെ ഓർമ്മിപ്പിക്കട്ടെ. 'ഒരുത്തി'യുടെ
സംവിധായകൻ വി കെ പ്രകാശിന്റെ പെർഫോമൻസ് കലക്കി,കിടുക്കി, തിമിർത്തു. വിനായകന് കിട്ടിയ പ്രോത്സാഹനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി. സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ 'ഭദ്രമായ' കൈകളിൽ തന്നെ ആണ്. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാത്തതിന്റെ കാരണവും ഇതോടെ പിടികിട്ടി. എജ്ജാതി പൊളിറ്റിക്കൽ കറക്റ്റനസ്.

Post a Comment

0 Comments