banner

അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ സ്കൂളിലെ മുൻ വിദ്യാർഥി അറസ്റ്റിൽ; സംഭവത്തിന് പിന്നിൽ വിദ്യാർത്ഥിയായിരുന്നപ്പോൾ അടിച്ച വൈരാഗ്യം; 'അപൂർവ്വ വിദ്യാർത്ഥി'

അധ്യാപകനെ സോഡാ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ സ്കൂളിലെ മുൻ വിദ്യാർഥി അറസ്റ്റിൽ. അലനല്ലൂർ കൂമഞ്ചിറ മുതുകുറ്റിവീട്ടിൽ നിസാമുദീനെ (20) യാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് അരനല്ലൂരിലാണ് സംഭവം. ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ അബ്ദുൽ മനാഫിനെ (46) ആക്രമിച്ച കേസിലാണ് നാട്ടുകൽ പോലീസ് നടപടി.

ബുധനാഴ്ചരാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥിയായിരിക്കുമ്പോൾ അധ്യാപകൻ അടിച്ചതുമായി ബന്ധപ്പെട്ടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകൽ സി.ഐ. സിജോവർഗീസ് അറിയിച്ചു. പ്രതിയെ വെള്ളിയാഴ്ച മഞ്ചേരിയിൽനിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

അലനല്ലൂർ ചന്തപ്പടിയിലെ ബേക്കറിയുടെമുന്നിൽ നിൽക്കുകയായിരുന്ന അധ്യാപകനെ പിന്നിൽ നിന്നെത്തിയ യുവാവ് കൈയിൽ കരുതിയിരുന്ന സോഡാക്കുപ്പികൊണ്ട് തലയ്ക്ക് അടിക്കയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Post a Comment

0 Comments