banner

സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചു

ഇടുക്കി : നെടുങ്കണ്ടം കൊച്ചറയിൽ കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ കെ എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. 

സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അപകടത്തില്‍പ്പെടുകയായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

അപകടത്തിൽപ്പെട്ട ബിയയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments