banner

മുതിർന്ന തിരക്കഥാകൃത്ത് ജോൺ പോൾ ഗുരുതരാവസ്ഥയിൽ; രണ്ട് മാസത്തോളമായി ചികിത്സയിൽ; സഹായമഭ്യർത്ഥന!

മുതിർന്ന തിരക്കഥാകൃത്ത് ജോൺ പോൾ ഗുരുതരാവസ്ഥയിൽ. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ജോൺ പോൾ ഉള്ളത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കൾ രം​ഗത്തെത്തി. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ചികിത്സയിലാണ്. ഇതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കൾ സഹായമഭ്യർത്ഥന നടത്തിയത്. 

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് നമ്പറും നൽകിയിട്ടുണ്ട്. പ്രൊഫ. എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ മനു റോയ്, സി ജി രാജഗോപാല്‍, ജോണ്‍സണ്‍ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവര്‍ ചേര്‍ന്നാണ് സഹായഭ്യര്‍ഥന നടത്തിയത്.

അദ്ദേഹം നേരിയ തോതിൽ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസ തടസം മൂലം നല്‍കിയിരുന്ന ബൈ-പാപ്പ് സപ്പോര്‍ട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജോൺപോളിന്റെ മകളുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് സഹായം അയക്കണമെന്നാണ് സുഹൃത്തുക്കൾ അഭ്യർഥിക്കുന്നത്. ജിബി അബ്രഹാമിന്റെ എസ്ബിഐ കാക്കൂർ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറും സഹായഭ്യർഥനയുടെ കൂടെ നൽകിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 67258022274. ഐ.എഫ്.എസ്.സി: SBIN0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗ്ൾ പേ ആയും സഹായങ്ങൾ നൽകാം. 

إرسال تعليق

0 تعليقات