banner

സിനിമാ ഷൂട്ടിനിടെ ഷൈന്‍ ടോം ചാക്കോ നാട്ടുകാരനെ മർദ്ദിച്ചതായി ആരോപണം: നാട്ടുകാരൻ ആശുപത്രിയിൽ, പരാതി തളളി സിനിമാ പ്രവര്‍ത്തകർ; ലഹരി ഉപയോഗിച്ച് അഭിമുഖത്തിനെത്തിയെന്ന വിമർശനത്തിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ വീണ്ടും വിവാദത്തിൽ

എറണാകുളം കളമശേരിയില്‍ സിനിമാ ഷൂട്ടിനിടെ ഷൈന്‍ ടോം ചാക്കോ  നാട്ടുകാരനെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൽ പരിക്കേറ്റതായി കാണിച്ച് സമീപവാസിയായ ഷെമീര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അതേ സമയം, ആരോപണം തളളി സിനിമാ പ്രവര്‍ത്തകർ രംഗത്തെത്തി. നാട്ടുകാര്‍ ലൊക്കേഷനില്‍ കയറി മര്‍ദ്ദിച്ചതായി കാണിച്ച്  ലൊക്കേഷനിലെ രണ്ടു പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

‘വെയിൽ’ സിനിമയുമായി ബന്ധപ്പെട്ട്  ബന്ധപ്പെട്ട് പുറത്തു വന്ന ഷൈൻ ടോം ചാക്കോയുടെ  അഭിമുഖം സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായിരുന്നു. ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തിനായി എത്തിയത് എന്നാണ് ഒരു വിഭാഗം വിമർശനമുയർത്തിയത്. എന്നാൽ ഈ വിവാദത്തിന് അടിവരയിട്ട് സംവിധായകൻ പ്രശോഭ് വിജയൻ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്നത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് സംവിധായകൻ പ്രശോഭ് വിജയൻ പറഞ്ഞത്.

ഇപ്പോൾ, തല്ലുമാല എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഘര്‍ഷമുണ്ടായത്. നാട്ടുകാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തിൽ സ്റ്റേഷനിൽ യാതൊരു വിധ പരാതിക്കും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കളമശേരി എച്ച്എംടി കോളനിയിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. ഇവിടെ സിനിമ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ഒരു വാഹനത്തില്‍ മാലിന്യം കൊണ്ടുവന്ന് എച്ച്എംടി കോളനിയിലെ ജനവാസ മേഖലയില്‍ തള്ളിയത്. 

ഇത് നാട്ടുകാര്‍ ഇവിടെ വച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ലോക്കേഷനിലേക്ക് സംഘടിച്ചെത്തിയ നാട്ടുകാരും സിനിമ പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ഒരു നാട്ടുകാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. 

സിനിമ ലൊക്കേഷനിലേക്കെത്തുമ്പോള്‍ തങ്ങള്‍ക്കു നേരെ മര്‍ദ്ദനമുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗവുമായി സംസാരിച്ച് പ്രശ്‌നം രമ്യതയില്‍ പരിഹരിച്ചിരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇത്തരത്തിലുള്ള സിനിമ സെറ്റുകളില്‍ നിന്ന് മാലിന്യം തള്ളുന്നത് പതിവാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

إرسال تعليق

0 تعليقات