“അതെ, ഞാനങ്ങനെ പറഞ്ഞു. എന്ത് ചെയ്യാൻ പറ്റും? ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കരുത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഞാനാരാ നിങ്ങളുടെ കോൺട്രാക്ടറാണോ? ദയവായി മിണ്ടാതിരിക്കൂ. ഇത് വീണ്ടും ചോദിച്ചാൽ, അത് നല്ലതല്ല. ഇങ്ങനെ സംസാരിക്കരുത്. നിങ്ങൾ ഒരു നല്ല മാതാപിതാക്കളുടെ മകനായിരിക്കുമല്ലോ.”- രാംദേവ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യം ചോദിച്ചപ്പോള്‍, രാംദേവ് അസ്വസ്ഥനാവുകയും മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ‘ഞാന്‍ മറുപടി പറഞ്ഞു, നിങ്ങള്‍ എന്ത് ചെയ്യും? മിണ്ടാതിരിക്കു, നിങ്ങള്‍ വീണ്ടും ചോദിച്ചാല്‍ അത് നല്ലതിനല്ല. ഇങ്ങനെ സംസാരിക്കരുത്, നിങ്ങള്‍ മാന്യരായ മാതാപിതാക്കളുടെ മകനായിരിക്കണം,” രാംദേവ് പ്രതികരിച്ചു.
പ്രയാസകരമായ സമയങ്ങളില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ രാംദേവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘ ഇന്ധന വില കുറഞ്ഞാല്‍ നികുതി കിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്, പിന്നെ എങ്ങനെ രാജ്യം ഭരിക്കും, ശമ്പളം കൊടുക്കും, റോഡുകള്‍ പണിയും? അതെ, പണപ്പെരുപ്പം കുറയണം, ഞാന്‍ സമ്മതിക്കുന്നു. പക്ഷേ ആളുകള്‍ കഠിനാധ്വാനം ചെയ്യണം. ഞാന്‍ പോലും പുലര്‍ച്ചെ 4 മണിക്ക് ഉണരുകയും രാത്രി 10 മണി വരെ ജോലി ചെയ്യുകയും ചെയ്യുന്നു,’ ചുറ്റും ഇരുന്ന അനുയായികള്‍ കൈയടിച്ചപ്പോള്‍ രാംദേവ് പറഞ്ഞു.
2014ൽ ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് രാംദേവ് പെട്രോൾ വില 40ലെത്തുമെന്ന് അറിയിച്ചത്. “പെട്രോളിൻ്റെ വില 35 ആണെന്ന ഒരു പഠനം എന്നോടുണ്ട്. അതിൽ 50 ശതമാനം ടാക്സ് ഏർപ്പെടുത്തിയിരിക്കുകയാണ്. ടാക്സ് ഒരു ശതമാനത്തിലേക്ക് വന്നാൽ പെട്രോൾ വില കുറയും. ഞാൻ ഇത്ര സാമ്പത്തിക ശാസ്ത്രമൊക്കെ പഠിച്ചിട്ടുണ്ട്.”- വിഡിയോയിൽ രാംദേവ് പറയുന്നു.
0 Comments