banner

'സർ, സിൽവർ ലൈൻ കേരളത്തിന് ദുരന്തമാകും, അനുമതി നൽകരുത്'; കേരളത്തെ ഈ പദ്ധതി രണ്ടായി തിരിക്കും; എന്ത് കൊണ്ട് സർക്കാർ ഉമ്മൻചാണ്ടി സർക്കാരിൻ്റെ പദ്ധതിയെ പരിശോധിക്കുന്നില്ല; പാർലമെന്റിൽ സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ ആഞ്ഞടിച്ച് എൻകെ പ്രേമചന്ദ്രൻ എംപി


ദില്ലി : സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ പ്രതിപക്ഷം കേരളത്തിൽ കടുത്ത പ്രതിഷേധ മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ സിൽവർ ലൈന് കേന്ദ്രം അനുമതി നൽകരുത് എന്ന ആവശ്യവുമായി എൻകെ പ്രേമചന്ദ്രൻ എംപി. പാർലമെന്റിലാണ് ഈക്കാര്യം ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എംപി കേന്ദ്ര ശ്രദ്ധ ആവശ്യപ്പെട്ടത്.

സിൽവർ ലൈൻ കേരളത്തിന് വലിയ ദുരന്തം സൃഷ്ടിക്കുമെന്നും. പ്രകൃതിയെ രണ്ടായി മുറിയ്ക്കുന്ന പദ്ധതിയാണ് ഇതെന്നും. സിൽവർ ലൈൻ കേരളത്തിൻ്റെ പ്രക്യതിയുടെ ആകെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുമെന്നും ആയതിനാൽ കേന്ദ്രം അനുമതി നൽകരുതെന്നുമാണ് എൻകെ പ്രേമചന്ദ്രൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടത്. 

ഇതോടൊപ്പം കേന്ദ്ര സർക്കാരിൻ്റെ 400 സെമി-ഹൈ സ്പീഡ് പദ്ധതിയായ 'വന്ദേ ഭാരത്' പദ്ധതിയെ പ്രശംസിച്ച അദ്ദേഹം. എന്ത്കൊണ്ട് കേരള സർക്കാർ ഇതിൻ്റെ സാധ്യത പരിശോധിക്കുന്നില്ലെന്നും. അല്ലെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കാലത്തെ അതിവേഗ റെയിൽ ഇടനാഴി പദ്ധതി എന്ത് കൊണ്ട് സർക്കാർ പരിശോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. 

സിൽവർ ലൈൻ പദ്ധതി സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നതിന് പിന്നിൽ പൊതു താല്പര്യമല്ലെന്നും. ഈ പദ്ധതിയ്ക്ക് പിന്നിൽ സർക്കാരിന് ഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്നും ദയവായി കേന്ദ്ര സർക്കാർ സിൽവർ ലൈന് അനുമതി നൽകരുതെന്നും എൻകെ പ്രേമചന്ദ്രൻ എംപി. പാർലമെന്റിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments