banner

ഹോളി ആഘോഷം കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു

ഹോളി ആഘോഷം കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയ ആറ് കുട്ടികള്‍ മുങ്ങിമരിച്ചു. ഒഡീഷയിലാണ് സംഭവം. ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനിറങ്ങിയ ആറ് കുട്ടികളാണ് ഒഡീഷയിലെ ജജ്പൂരിലെ ഖരാസ്രോത പുഴയിൽ മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. 

കുട്ടികളില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. വെളിച്ചം കുറവായതിനാല്‍ ഇന്നലെ രാത്രി തെരച്ചില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. ശനിയാഴ്ച ഹോളി ആഘോഷം കഴിഞ്ഞ് കുട്ടികള്‍ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

കുട്ടികളില്‍ ഒരാളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് കുട്ടികളും ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഹോളി കളിച്ച് അവർ നദിയിൽ കുളിക്കുമ്പോൾ, അവരിൽ ഒരാൾ നദിയിൽ മുങ്ങിമരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അതിനാൽ എന്റെ സഹോദരൻ അവന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചു. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ എല്ലാവരും ഓരോരുത്തരായി മുങ്ങി. അവസാനം എന്റെ മകൻ രക്ഷിക്കാൻ പോയി, അവനും നദിയിൽ മുങ്ങിമരിച്ചു, ”മരിച്ചവരിൽ ഒരാളുടെ പിതാവ് സത്യ ചന്ദ്ര ജെന പറഞ്ഞു. 

Post a Comment

0 Comments