തിരു. അനന്തപുരം : മന്ത്രി സഭയിലെ തൻ്റെ ആദ്യ ദിനം മുതൽ നിശ്ചയദാർഢ്യത്തിലൂന്നി കൊവിഡ് പ്രതിസന്ധികളെ വകഞ്ഞു മാറ്റി കേരളത്തെ മുന്നോട്ടു നയിച്ച പ്രിയങ്കരനായ ധനമന്ത്രിയാണ് കെ എൻ ബാലഗോപാൽ. ഇപ്പോൾ കേരളത്തിൻ്റെ പുതു ബജറ്റിൽ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ മുമ്പോട്ടുള്ള യാത്രയാണ് ബാലഗോപാൽ നിർദ്ദേശിക്കുന്നത്. അതിന് പുതു വഴികളും തേടുന്നു. സോളാറും കേരളത്തിന്റെ പ്രതീക്ഷയിലാണ്.
ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ നിർമ്മിക്കും. സ്ഥലമേറ്റെടുത്താൽ ഉടൻ നിർമ്മാണം തുടങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. സ്ഥലമേറ്റെടുക്കാൻ 1000 കോടി രൂപയും അനുദവിച്ചു. കണ്ണൂരിൽ ഐടി പാർക്കും നിർമ്മിക്കും. രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5ജി സർവ്വീസ് കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം മുന്നിലെത്തും. ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു. ഐടി ഇടനാഴികളിൽ 5 ജി ലീഡർഷിപ്പ് പാക്കേജ് നടപ്പാക്കും.
തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം തുടങ്ങും. ഇത് തിരുവനന്തപുരത്താകും. കിഫ്ബി വഴി 100 കോടി അനുവദിക്കുമെന്നാണ് പ്രഖ്യാപനം. സ്‌കിൽ പാർക്കുകൾക്ക് 350 കോടി ഉണ്ട്. 140 മണ്ഡലങ്ങൾക്കും സ്‌കിൽ കേന്ദ്രങ്ങൾ ലഭിക്കും. ഇതിലൂടെ പുതിയ തൊഴിൽ സംസ്‌കാരവും സൃഷ്ടിക്കും. മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ 150 കോടിയുമുണ്ട്. മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടിയും ഗ്രാഫീൻ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടിയും വയ്ക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഗവേഷണത്തിലും പ്രതീക്ഷ കാണുകയാണ് ധനമന്ത്രി.
വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ് നൽകും. സംസ്ഥാനത്തെ അൻപത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വർഷത്തിൽ സോളാറാക്കി മാറ്റും. പുതിയ വിളകൾ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്‌കരിക്കമെന്ന നിർണ്ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്. അഗ്രി ടെക് ഫെസിലിറ്റി സെന്റർ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി. പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി. മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാതൃകയിൽ കമ്പനി,ഭൂപരിഷ്‌ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കാനാണ് തീരുമാനം. റബ്ബർ സബ്‌സിഡിക്ക് അഞ്ഞൂറ് കോടി.ും ഉണ്ട്.
സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതി തയ്യാറാക്കും. ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ. തൊഴിൽ അവസരങ്ങൾ കൂട്ടാനാണ് ഇത്. ഇത്തരം പ്രഖ്യാപനത്തിനൊപ്പം തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്‌ത്രോത്സവത്തിന് നാല് കോടി വകയിരുത്തി. വ്യാവസായിക വളർച്ചക്ക് സ്വകാര്യ സഹകരണം വേണം. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാം. 1000 കോടി ചിലവഴിച്ച് 3 വർഷം കൊണ്ട് പൂർത്തിയാക്കും.
0 Comments