Latest Posts

സംസ്ഥാന റവന്യൂ അവാർഡ് ജേതാവ് ആർ.ഗീതാകുമാരിയെ തൃക്കരുവ കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരിച്ചു.

അഞ്ചാലുംമൂട് : ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന റവന്യൂ അവാർഡ് ലഭിച്ച തൃക്കരുവ സ്വദേശിനിയായ ആർ. ഗീതാകുമാരിയെ എ.ഐ.സി.സി അംഗവും മുൻ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റുമായ അഡ്വ: ബിന്ദു കൃഷ്ണ പൊന്നാടയും മൊമൻ്റൊയും നൽകി ആദരിച്ചു. തൃക്കരുവ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ്റെ സാന്നിധ്യത്തിലായിരുന്നു ആദരിക്കൽ.

കാഞ്ഞാവെളി കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അനിൽകുമാർ, വാർഡ് പ്രസിഡന്റ് നിസ്സാർ മൂലയിൽ, നിസ്സാമുദീൻ, കാഞ്ഞാവിൽ അജയകുമാർ, മുതിർന്ന നേതാവ് മുരളി, യേശുദാസൻ, 
 അശോകൻ , ഓമനക്കുട്ടൻ, ഭദ്രദാസ് തുടങ്ങിയവരും മറ്റ് കോൺഗ്രസ്സ് നേതാക്കളും പങ്കെടുത്തു.

തൃക്കടവൂർ വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറായി ജോലി നോക്കി വരവേയാണ് തൃക്കരുവ കാഞ്ഞാവെളി സ്വദേശിനിയായ ആർ. ഗീതാകുമാരിയെ തേടി സംസ്ഥാന സർക്കാരിൻ്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം എത്തുന്നത്. ലാൻഡ്‌ റവന്യു, സർവേ, ദുരന്തനിവാരണ വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓരോ ജില്ലയിലെയും മൂന്നുവീതം വില്ലേജ് ഓഫീസർമാർക്കാണ് അവാർഡ് നൽകിയത്. നിലവിൽ ചങ്ങനാശ്ശേരി ഡെപ്യൂട്ടി തഹസീൽദാരാണ് ഗീതാകുമാരി.

0 Comments

Headline