banner

ഭക്ഷണം തേടിവന്ന ആദിവാസി യുവാവ് മധു ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​നി​ര​യാ​യി കൊല്ലപ്പെട്ട കേസ് ഈ മാസം 11 ലേക്ക് മാറ്റി

ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​നി​ര​യാ​യി അ​ട്ട​പ്പാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വ് മ​ധുവിൻ്റെ കേ​സ് പരിഗണിക്കുന്നത് കോ​ട​തി ഈ ​മാ​സം 11 ലേ​ക്കു മാ​റ്റി. വെ​ള്ളി​യാ​ഴ്ച​യും മു​ഴു​വ​ൻ രേ​ഖ​ക​ളും കി​ട്ടി​യി​ല്ലെ​ന്ന പ​രാ​തി പ്ര​തി​ഭാ​ഗം വ​ക്കീ​ൽ കോ​ട​തി​യി​ൽ ആ​വ​ർ​ത്തി​ച്ചു. 

കോ​ട​തി​യി​ൽ ര​ണ്ടു സാ​ക്ഷി​ക​ൾ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യു​ടെ പ​ക​ർ​പ്പ് ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ പ്ര​തി​ഭാ​ഗം പ​റ​ഞ്ഞ​ത്. ഇ​ക്കാ​ര്യം നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ൽ അ​തു ന​ൽ​കാ​മാ​യി​രു​ന്നു​വെ​ന്നു സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി ​രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

ത​ങ്ങ​ൾ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തി​നുമുമ്പ് പ്ര​തി​ക​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള രേ​ഖ​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് അ​റി​യി​ല്ല. അ​തി​നാ​ൽ ആ ​ലി​സ്റ്റ് ന​ൽ​ക​ണ​മെ​ന്നു പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യോ​ടു പ​റ​ഞ്ഞു.

കേ​സി​ൽ മുമ്പ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഹാ​ജ​രാ​കാ​തി​രു​ന്ന​ത് കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പിന്നാലെ വി​ഷ​യം മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​മ്മൂ​ട്ടി കേ​സ് ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തിതിരുന്നു. ഇതിന് ശേഷം സർക്കാർ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നിയമിക്കുകയായിരുന്നു.

Post a Comment

0 Comments