banner

സിനിമാപ്രവർത്തകനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് : സിനിമാപ്രവർത്തകനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മുത്തപ്പനാർകാവ് കാലിച്ചാമരത്തെ ഷിനോജ് കാഞ്ഞങ്ങാടി(42)നെയാണ് കാഞ്ഞങ്ങാട് കൊവ്വൽ സ്റ്റോറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുതന്നെ ഇയാളുടെ ബൈക്ക് നിർത്തിയിട്ട നിലയിലും കണ്ടെത്തി. നിരവധി സിനികളിലും സീരിയലുകളിലും കലാസഹായിയായിട്ടുണ്ട്.

ഏറ്റവും ഒടുവിലായി കയ്യൂരിലും സമീപത്തും ചിത്രീകരണം നടന്ന കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന 'ന്നാ താൻ കേസ് കൊട്' എന്ന സിനിമുടെയും ഭാഗമായിരുന്നു. ഒന്നരമാസത്തോളം അവിടെ ജോലിചെയ്തു. ദുൽഖർ സൽമാന്റെ 'ഞാൻ' എന്ന സിനിമയ്ക്ക് അരയി ഭാഗത്ത് ലൊക്കേഷനൊരുക്കിയിരുന്നു. 'കായംകുളം കൊച്ചുണ്ണി' സീരിയലിൽ ആർട്ട് അസിസ്റ്റന്റായിരുന്നു. ആലാമി - കാർത്യായനി ദമ്പതിമാരുടെ മകനാണ്. സഹോദരങ്ങൾ: ഷാജി, ഷീന.

إرسال تعليق

0 تعليقات