banner

കാർ നന്നാക്കുന്നതിനായി ബോണറ്റ് തുറന്നു; തലയിലേക്ക് തീ ആളി പടർന്നതോടെ തീയുമായി ഓടിയ യുവാവ് രക്ഷപ്പെട്ടത് മനസാന്നിധ്യം കൊണ്ട്

മലപ്പുറം : കാർ നന്നാക്കുന്നതിനായി ബോണറ്റ് തുറന്ന യുവാവിന്റെ തലയ്ക്കു തീപിടിച്ചു. കാറിന്റെ ബോണറ്റ് തുറന്ന് പരിശോധിക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് തീ പടരുകയായിരുന്നു. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. . ആളിപ്പടർന്ന തീയിൽ നിന്നും മനസാന്നിധ്യം കൊണ്ടാണ് യുവാവ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു.

കാറിന്റെ ബോണറ്റ് തുറന്ന് കാറിന്റെ റിപ്പയറിങ്ങിലായിരുന്നു യുവാവ്. തീയാളിയത് പെട്ടെന്നായിരുന്നു. യുവാവിന്റെ തലയിലേക്കു തീ പടർന്നു. തീ കണ്ട് ഓടിയ യുവാവ് പരിഭ്രമിക്കാതെ, കൈകൊണ്ടു തന്നെ തലയിലെ തീ തല്ലിക്കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടടുത്തുള്ളവർ ഓടിക്കൂടിയപ്പോഴേക്കും യുവാവ് സ്വയംരക്ഷ നേടിയിരുന്നു. വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം.

إرسال تعليق

0 تعليقات