Latest Posts

സര്‍വേ നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്; ജനങ്ങളെ ഭയപ്പെടുത്താതെ പദ്ധതിയുമായി മുന്നോട്ട് പോകാം: സിൽവർ ലൈനിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി

കൊച്ചി : കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. ര്‍വേ ചോദ്യം ചെയ്ത് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍വെയുടെ കാര്യത്തില്‍ എന്തിനാണ് മുന്‍ധാരണയെന്ന് സുപ്രീംകോടതി ചോദിച്ചു. സര്‍വേക്ക് അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു. ജസ്റ്റിസ്സ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സാമൂഹ്യ ആഘാത പഠനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ നിശിതമായ ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. സില്‍വര്‍ ലൈനിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് കടുത്ത വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസകരമാണ് സുപ്രീം കോടതി ഉത്തരവ്.

ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സര്‍വെ റദ്ദാക്കണമെന്നും അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഭൂനിയമ പ്രകാരവും സര്‍വേ ആന്‍ഡ് ബോര്‍ഡ് ആക്ട് പ്രകാരവും സര്‍ക്കാരിന് സര്‍വേ നടത്താന്‍ അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെയും ഡിവിഷന്‍ ബെഞ്ചിന്റെയും വിധി. ഇത് ചോദ്യം ചെയ്താണ് സ്ഥല ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

0 Comments

Headline