ഹിജാബ് നിരോധനം ശരിവെച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്ന് മര്‍കസ് സ്ഥാപനങ്ങളുടെ ചാന്‍സലറും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമര്‍ശം പ്രമാണവിരുദ്ധമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ഹിജാബ് നിര്‍ബന്ധമാണ് എന്നതില്‍ മുസ്ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തര്‍ക്കവും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പങ്ക് വെച്ച ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം.
ഹിജാബ് നിരോധനം ശരിവെച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ വിധി ഏറെ വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയുന്നു, മുസ്ലിം മത വിശ്വാസ പ്രമാണങ്ങള്‍ക്ക് വിരുദ്ധവും ഒരു പൗരന്‍ എന്ന നിലയിലുള്ള വിശ്വാസിയുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതുമാണ് ഈ വിധി. മേല്‍കോടതിയില്‍ നിന്ന് നീതിപൂര്‍വമായ ഒരു വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇസ്ലാമില്‍ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമര്‍ശം ഇസ്ലാമിക പ്രമാണവിരുദ്ധമാണ്. ഹിജാബ് നിര്‍ബന്ധമാണ് എന്നതില്‍ മുസ്ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തര്‍ക്കവും ഉണ്ടായിട്ടില്ല.
0 Comments