ചൈനനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളില്‍ തിങ്കളാഴ്ച തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന 132 പേരും കൊല്ലപ്പെട്ടു. ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നു ചൈനീസ് ഔദ്യോഗിക മാധ്യമം വ്യക്തമാക്കി.
18 മണിക്കുറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആരെയും കണ്ടെത്താനായില്ല.
അപകടത്തിൽപ്പെട്ട വിമാനത്തിൽ 9 ജീവനക്കാരും123 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വ്യക്തതയില്ല.
ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ കുണ്‍മിംഗില്‍ നിന്ന് ഗുവാങ്സോയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി നഷ്ടമാവുകയായിരുന്നു.
മലമുകളിലേക്ക് വിമാനം കുപ്പുകുത്തി വീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിരുന്നു. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നു വീണത്.
0 Comments