banner

എന്ത് വില കൊടുത്തും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്ന മോദി സർക്കാരിന്റെ നയം പ്രശംസനീയമെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ പ്രശംസിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. സ്വന്തം ജനങ്ങളെ എന്ത് വിലകൊടുക്കും സംരക്ഷിക്കുന്ന നയമാണ് മോദി സർക്കാരിന് ഉള്ളതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഖൈബർ പഖ്തൂങ്ക്വയിൽ നടന്ന പൊതുറാലിക്കിടെയായിരുന്നു സംഭവം. 

എപ്പോഴും സ്വതന്ത്രമായി വിദേശ നയങ്ങൾ സ്വീകരിച്ച ഇന്ത്യയെ പ്രശംസിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ന് ഇന്ത്യ യുഎസുമായി സഖ്യത്തിലാണ്. ക്വാഡ് സഖ്യത്തിലെ അംഗവുമാണ് ഇന്ത്യ. റഷ്യയിൽ നിന്നും എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാത്തിലും മികച്ച നിലപാട് സ്വീകരിക്കുന്ന ഇന്ത്യ എന്നും സ്വന്തം ജനങ്ങളെ സംരക്ഷിക്കുന്നവരാണ് എന്നും പറഞ്ഞു.

Post a Comment

0 Comments