banner

ഏറെ ആഗ്രഹിച്ച് വാങ്ങിയ മാല ക്ഷേത്ര ദർശനത്തിനിടെ നഷ്ടപ്പെട്ടു; പൊട്ടിക്കരഞ്ഞ് വയോധിക, സ്വന്തം വളകൾ ഊരി നൽകി അഞ്ജാത സ്ത്രീ; കൊല്ലത്ത് നടന്നത് ഇങ്ങനെ

കൊല്ലത്ത് ക്ഷേത്ര ദർശനത്തിനിടെ മാല നഷ്ടപ്പെട്ടു. കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം. പിന്നാലെ പൊട്ടിക്കരഞ്ഞ് വയോധികയ്ക്ക് മുന്നിൽ ദൈവാനുഗ്രഹം പോലെ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കി ഒരു സ്ത്രീ. കാരുണ്യ മനസ്സിന് ഉടമയായ ഈ സ്ത്രീയെ തേടുകയാണ് ഇപ്പോൾ ഈ നാട്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.

കശുവണ്ടി തൊഴിലാളിയായിരുന്ന സുഭദ്ര ഏറെ കഷ്ടപ്പെട്ടാണ് അല്പം സ്വർണ്ണം വാങ്ങി ധരിച്ചത്. ഇതാണ് ക്ഷേത്ര ദർശനത്തിനിടെ നഷ്ട്ടപ്പെട്ടത്. രണ്ടു പവനോളം വരുന്ന മാല നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെ സുഭദ്ര ആകെ വിഷമാവസ്ഥയിലേക്ക് എത്തുു കയായിരുന്നു. ഇതിനിടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയും തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയും ആയിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ലെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

'അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം' വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞു. രണ്ടു പവനോളം വരുന്ന വളയാണ് നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.

إرسال تعليق

0 تعليقات