Latest Posts

സ്വത്ത് തര്‍ക്കം: പിതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളലേൽപിച്ച സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു.

അടിമാലി : സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ പിതാവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ വിനീത് (32) നെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാാവായ പഴമ്പിള്ളിച്ചാൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇയാൾ പൊള്ളലേൽപിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ വിനീതും ചന്ദ്രസേനനും തമ്മിൽ വഴക്കുണ്ടാകുകയും റബറിന് ഉപയോഗിക്കുന്ന ഫോർമിക് ആസിഡ് പിതാവിന്റെ മേൽ ഒഴിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചന്ദ്രശേഖരന് പുറത്തും നെഞ്ചത്തും പൊള്ളലേറ്റിട്ടുണ്ട്.

മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുള്ളത്. ഇരുവരും തമ്മിലുണ്ടായ കലഹമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി വിനീതിനെ റിമാൻഡ് ചെയ്തു.

0 Comments

Headline