banner

25കാരിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി, യുവാവിനെ കാണാനില്ല!

തിരുവനന്തപുരം : തമ്പാനൂരിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല.

കാട്ടാക്കട സ്വദേശി ഗായത്രി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രവീണിനെയാണ് കാണാതായത്. .

ഹോട്ടൽ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളിൽ മൃതദേഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞത്. മരിച്ച പെൺകുട്ടിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു.

ഗായത്രി 8 മാസം മുമ്പ് വരെ ഇവിടെ ജീവനക്കാരിയായിരുന്നു. പ്രവീൺ കഴിഞ്ഞ ദിവസമാണ് നഗരത്തിലെ ഷോ റൂമിൽ നിന്ന് ട്രാൻസ്ഫർ ആയത്. പ്രവീണിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Post a Comment

0 Comments