banner

അന്ന് ചെറിയൊരു ഹോട്ടലുടമ, ഇന്ന് കോടീശ്വരൻ; വാടകവീട്ടിൽ നിന്ന് ബംഗ്ലാവിലേക്ക്; അത്ഭുതപ്പെടുത്തുന്ന വളർച്ചയ്ക്ക് പിന്നിൽ ദിലീപ് ?; ആ വിഐപി 'ശരത്' തന്നെയെന്ന് അന്വേഷണ സംഘം; പോയ കാര്യം എന്തായി എന്ന് ചോദിച്ച കാവ്യയെയും ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്. കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ വി ഐ പി ശരത് തന്നെയാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇയാളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തതായും റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു. വിശദമായി വായിക്കാം.

ബാലചന്ദ്രകുമാറായിരുന്നു കേസിലെ 'വിഐപി'യെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ഊർജിതമാക്കിയിരുന്നു.താൻ ദിലീപിന്‍റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാൾ അവിടെ എത്തുകയും ദിലീപിന് ഒരു പെൻഡ്രൈവ് കൈമാറുകയും ചെയ്തെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. വിഐപി പരിവേഷം ഉള്ളയാളെ പോലെയാണ് ഇയാൾ പെരുമാറിയതെന്നും ഇയാൾ കൊണ്ടുവന്ന പെൻഡ്രൈവ് ലാപ്പിൽ ഘടിപ്പിച്ച ശേഷം പൾസർ സുനിയുടെ ക്രൂരകൃത്യം കാണാൻ ദിലീപ് ക്ഷണിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്.

തുടർന്ന് വിഐപിക്കുള്ള അന്വേഷണം പോലീസ് സംഘം ഊർജിതമാക്കിയിരുന്നു. നേരത്തേ ദിലീപ് വിഐപിയെന്ന് വിശേഷിപ്പിച്ചത് വ്യവസായിയായ കോട്ടയം സ്വദേശി മെഹബൂബ് ആണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നുവെങ്കിലും ഇക്കാര്യം മെഹബൂബ് തള്ളിയിരുന്നു. ഇതിന് പിന്നാലെ ദിലീപിന്റെ ഉറ്റസുഹൃത്ത് കൂടിയായ ശരതിലേക്ക് അന്വേഷണം സംഘം എത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ശരതിന്റെ വീട്ടിൽ പോലീസ് സംഘം റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ തനിക്ക് കേസിൽ യാതൊരു ബന്ധവുമില്ലെന്നായിരുന്നു ശരത് ആവർത്തിച്ചത്. അതേസമയം വിഐപി ശരത് തന്നെയാണ് പോലീസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. . പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ കാണിച്ചതോടെ സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ശരത്തിനെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോർട്ട്.

ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തതായും റിപ്പോർട്ട് ഉണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശരത്തിനെ ചോദ്യം ചെയ്തത്. ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് സൂര്യ എന്ന സ്വകാര്യ ഹോട്ടലിന്റെ ഉടമയായ ശരത്.

പലപ്പോഴും ദിലീപിനൊപ്പം ശരത് നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. നേരത്തേ ദിലീപ് അറസ്റ്റിലായ സമയത്തും ദിലീപിനൊപ്പം ഉണ്ടായിരുന്നത് ശരത് ആയിരുന്നു. ഇരുവരും ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

അതിനിടെ കേസിൽ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ കാവ്യയും ശരത്തും തമ്മില്‍ നടത്തിയ സംഭാഷണം സംബന്ധിച്ചായിരിക്കും അന്വേഷണ സംഘം ചോദിച്ചറിയുക. ശരത് കാവ്യയെ കണ്ടപ്പോൾ കാവ്യ എന്തായി കാര്യങ്ങൾ നടന്നോ എന്ന് ചോദിക്കുന്നതായുള്ള റെക്കോഡ് ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.

ഇത് എന്ത് ഉദ്ദേശിച്ചാണ് കാവ്യ ചോദിച്ചതെന്നായിരിക്കും അന്വേഷണ സംഘം ചോദിച്ചേക്കുക. ഇതിനൊപ്പം, ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.

ദൃശ്യങ്ങൾ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയ കാവ്യയ്ക്ക് ആയിരുന്നുവെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കാവ്യയേയും ചോദ്യം ചെയ്യലിന് വിധേയമാക്കണമെന്നായിരുന്നു ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടത്. അതേസമയം വിഐപിയെ തിരിച്ചറിഞ്ഞതോടെ കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ മാഡത്തിന്റെ പങ്കും ഇനി കണ്ടെത്തേണ്ടതുണ്ട്.

കേസിൽ ഒരു സ്ത്രീയാണ് യഥാർത്ഥത്തിൽ ശിക്ഷ അനുഭവിക്കേണ്ടതെന്നും താൻ കുടുങ്ങിയതാണെന്നും ദിലീപ് പറയുന്നതായുള്ള ഓഡിയോ നേരത്തേ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഈ 'മാഡത്തിനെ'യാണ് ഇനി കണ്ടെത്തേണ്ടത്. നേരത്തേ കേസിൽ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനിയും ആരോപിച്ചിരുന്നു.

കേസിൽ ദിലീപുമായി അടുത്ത ബന്ധമുള്ള പ്രമുഖ നടിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. . കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നടിയും ദിലീപും വാട്സ് ആപ്പ് ചാറ്റിലൂടെ പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന. നിലവിൽ ദുബൈയിൽ താമസമാക്കിയ താരം അടുത്തിടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോൾ അവർ കേരളത്തിൽ ഉണ്ട്. ഇതോടെ ഇവരാണോ മാഡം എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും മാഡവുമായി പ്രമുഖ നടിയെ ബന്ധിപ്പിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

Post a Comment

0 Comments