banner

'കര'യെട്ടും ഒരുമിക്കുന്ന ആഘോഷ സന്ധ്യയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി; ഭക്തി സാന്ദ്രമായി തൃക്കടവൂർ; പത്ത് ദിവസത്തെ ഉത്സവത്തിന് ഇന്ന് ആറാട്ടോടുകൂടി കൊടിയിറക്ക്

Pic Credit: Online Source

കൊല്ലം ജില്ലയിലെ, തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നിന്ന ഉത്സവ രാവുകൾക്ക് ഇന്ന് സമാപനമാവും. എട്ട് കരകളെയും ഒരുമിപ്പിച്ച് കൊണ്ടുള്ള തിരു. ആറാട്ടും എഴുന്നള്ളിപ്പും വൈകിട്ട് അഞ്ച് മണിയോടെ ആരംഭിക്കും. കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഇത്രമേൽ ഭക്തജനങ്ങളുടെ അകമ്പടിയോടെ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് മൂന്നിന് തൃക്കൊടിയേറിയത്.

ഭക്തജനങ്ങളുടെ വലിയൊരു തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ജാതി മത ഭേതമന്യേ നിരവധി ജനങ്ങളാണ് ക്ഷേത്ര ഭർശനത്തിനായി എത്തിച്ചേരുന്നത്. കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ പുണ്യ ഭർശനം നേടുന്നതിനായി ഇവിടേക്ക് എത്തിച്ചേരുന്ന കാഴ്ച ഭക്തിനിർഭരമാണ്. മാർച്ച് മൂന്നിന് തൃക്കൊടിയേറ്റോടെ ആരംഭിച്ച ഉത്സവം മാർച്ച് 12, പത്താം ഉത്സവ ദിനമായ ഇന്ന് തൃക്കൊടിയിറക്കത്തോടെ സമാപിക്കും.

വൈകിട്ട് ഗതാഗത നിയന്ത്രണമുണ്ടാവാൻ സാധ്യതയുണ്ട്.

കേരളത്തിലെ പുരാതനമായ നൂറ്റെട്ട് ശിവാലയങ്ങളിൽ പെട്ട ഒരു ക്ഷേത്രമാണ് തൃക്കടവൂർ ശ്രീ മഹാദേവ ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രമുള്ളത്. മൃത്യുഞ്ജയഭാവത്തിൽ പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ശ്രീകൃഷ്ണനും നാഗദൈവങ്ങളും കുടികൊള്ളുന്നു. കുംഭമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന പത്തുദിവസത്തെ ഉത്സവവും ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.

Post a Comment

0 Comments