Latest Posts

പതിമൂന്നുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ ആൺസുഹൃത്ത്; ഷിജുവിനെ പിടികൂടി പോലീസ്; പീഡന വിവരം 'കുട്ടി' അധ്യാപകരോട് പറഞ്ഞത് വനിതാദിനത്തിൽ; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റാന്നിയിൽ

പത്തനംതിട്ട, റാന്നിയിൽ പതിമൂന്നുകാരിയെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി ഷിജുവാണ് പിടിയിലായത്. പെൺകുട്ടിയെയും അമ്മയെയും അച്ഛൻ ഉപേക്ഷിച്ച് പോയതാണ്. പ്രതി ഷിജു ഇടയ്ക്ക് ഇവരുടെ വീട്ടിലെത്താറുണ്ട്. അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ കടന്ന് പിടിച്ചത്. സംഭവം പെൺകുട്ടി അധ്യാപകരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

പെൺകുട്ടിയുടെ വീട്ടിൽ ഇടയ്ക്കിടെ എത്താറുള്ള ഷിജു കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് അതിക്രമം നടത്തിയത്. വനിതാദിനത്തിൽ സ്‌കൂൾ ടീച്ചറോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ വിവരം പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന്  പൊലീസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാടക വീട്ടിലാണ് പെൺകുട്ടിയും മാതാവും താമസിക്കുന്നത്. 

കഴിഞ്ഞ മാസം 27-ാം തീയതിയും ഈ മാസം എട്ടാം തീയതിയുമായി മൂന്നുതവണ ഷിജു മോശമായി പെരുമാറിയെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ സുഹൃത്തായ പ്രതി ഇവരുടെ വീട്ടിൽ ഇടയ്ക്കിടെ എത്താറുണ്ട്. ഈ ബന്ധം ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്.

ഫെബ്രുവരി 27 ന് രാവിലെ ഏഴുമണിയോടെ പ്രതി വീട്ടിലെത്തി. ഈ സമയം കുട്ടിയുടെ അമ്മ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കുകയായിരുന്നു. മാർച്ച് മാസം രാവിലെ രണ്ടു തവണയും പ്രതി അപമര്യാദയായി പെരുമാറി. മൂന്നു തവണയും പെൺകുട്ടി ഇയാളിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതിയിൽ നിന്ന് മോശം അനുഭവം ഉണ്ടായ പെൺകുട്ടി മാനസികമായി തകർന്ന അവസ്ഥയിലാണെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

0 Comments

Headline