banner

റോഡ് മുറിച്ചു കടക്കുന്നതിനിടെ വീണു; രക്ഷിക്കാൻ സമീപത്ത് ഉണ്ടായിരുന്നവർ തയ്യാറായില്ല; ശരീരത്തിലൂടെ വാഹനങ്ങൾ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കൊല്ലം : റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണുപോയ യുവാവിന്റെ ദേഹത്ത് കൂടി വാഹനം കയറി ദാരുണാന്ത്യം. ഭരണിക്കാവിലെ ബാറിനുമുന്നില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ശാാസ്താംകോട്ട, പോരുവഴി, കമ്പലടി പുതുമംഗലത്ത് നിസാം(33) മരിച്ചത്.

റോഡിൽ നടുവിൽ വീണ നിസാമിന്റെ ശരീരത്തിലൂടെ രണ്ട് തവണ വാഹനങ്ങൾ കയറിയിറങ്ങി സമീപത്തെ കടയിൽ നിന്നും പുറത്തിറങ്ങിയ നിസാം നേരെ റോഡിന് നടുവിലേക്ക് നടന്ന് അവിടെ വീഴുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് അനുമാനിക്കുന്നു. 

റോഡിൽ വീണ നിസാമിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ തയാറായില്ല. വാഹനം തടഞ്ഞു നിർത്തിയിരുന്നെങ്കിൽ മരണം ഒഴിവാക്കാമായിരുന്നു. ആത്മഹത്യയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേ സമയം, ബാറിലെ സെക്യൂരിറ്റി ജീവനക്കാർ ഇയാളെ റോഡിലേക്കു പിടിച്ചു തള്ളിയതാണെന്ന അപഖ്യാതി പരന്നിരുന്നു. പിന്നാലെയാണ് സിസിടിവി ദൃശ്യം പുറത്ത് വന്നത്.  

إرسال تعليق

0 تعليقات