കഴിഞ്ഞദിവസം രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ സനോബര്‍ ഭാര്യയെ മര്‍ദ്ദിക്കുകയും വീട്ടിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചത്. ഇതനുസരിച്ച് വീട്ടിലെത്തിയ പൂന്തുറ പൊലീസ് പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഈ ഒരു രാത്രി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെയ്ക്കണമെന്ന് വീട്ടുകാര്‍ അഭ്യര്‍ഥിച്ചു. അതിനിടെ കുപ്പിച്ചില്ല് ഉപയോഗിച്ച് കൈ മുറിച്ച് യുവാവ് പരിക്കേല്‍പ്പിച്ചു. യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് തന്നെ പൊലീസ് കൊണ്ടുവന്നു. എന്നാല്‍ ഈ ഒരു രാത്രി സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെയ്ക്കണമെന്നും അല്ലെങ്കില്‍ വീണ്ടും മര്‍ദ്ദിക്കുമെന്നും വീട്ടുകാര്‍ ആവര്‍ത്തിച്ചു പറഞ്ഞു.
ഇതനുസരിച്ച് കസ്റ്റഡിയില്‍ വെക്കുന്നതിന് മുൻപായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് വീണത്. അപകടശേഷം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനോബര്‍ നാല് ദിവസമായി മെഡിക്കല്‍ .: ചികിത്സയിലായിരുന്നു. ജീപ്പില്‍ നിന്ന് ചാടിയപ്പോഴാണ് പരിക്ക് പറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ സനോബര്‍ ചാടുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
0 Comments