മസ്‌കത്ത് : ഒമാനില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി. ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. ഒമാനില്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്നും അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് തുടരണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
ഹോട്ടലുകളില്‍ 100 ശതമാനം ശേഷിയില്‍ പരിപാടികള്‍ക്ക് അനുമതി നല്‍കി. ഉത്തരവുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ച് ആറ് മുതല്‍ സ്‌കൂളുകളിലും കോളജുകളിലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നേരിട്ട് ക്ലാസില്‍ പങ്കെടുക്കാമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
0 Comments