ചിറയിന്‍കീഴ് : കെ റെയില്‍ പദ്ധതിക്ക് കല്ലിടാനായി എത്തിയ ഉദ്യോഗസ്ഥരെ നായയെ അഴിച്ചുവിട്ട് ഓടിച്ചു. ഗേറ്റ് അകത്ത് നിന്നും പൂട്ടിയ വീടിന്റെ മതില്‍ ചാടി കടന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് വീട്ടുകാര്‍ നായകളെ അഴിച്ചുവിട്ടത്. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി.
പോലീസ് സന്നാഹത്തോടെ പ്രതിഷേധിക്കുന്ന നാട്ടുകാരെ നിശബ്ദരാക്കിയാണ് കല്ലിടീല്‍ പുരോഗമിക്കുന്നത്. മിക്കയിടങ്ങളിലും ഉദ്യോഗസ്ഥര്‍ മടങ്ങുന്നതോടെ പ്രതിഷേധക്കാര്‍ അടയാള കല്ലുകള്‍ പിഴുതെറിയുന്നുമുണ്ട്. കഴിഞ്ഞ ദിവസം കല്ലിടീല്‍ നടന്ന മുരുക്കുംപുഴയില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അണിനിരന്നു.
മുരുക്കുംപുഴയില്‍ കെ റെയിലിന്റെ ഭാഗമായി കല്ലിടുന്ന മിക്ക വീട്ടുകാരും മുന്‍പ് റെയില്‍വേ വികസനത്തിനായി ഭൂമി വലിയ അളവില്‍ വിട്ടു കൊടുത്തവരാണ്. അന്ന് തുച്ഛമായ രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്. പ്രദേശത്തിന്റെ സമീപത്തുള്ള ഏഴോളം പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെ അണിനിരത്തിയാണ് കല്ലിടീല്‍ നടത്തിയത്.
0 Comments