തൃക്കരുവ കൃഷി ഭവൻ വഴി 61 ഓളം തെങ്ങ് കയറ്റ യന്ത്രങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയതായും കേടായ തെങ്ങുകൾക്ക് കൃഷി ഭവൻ്റെ നേതൃത്വത്തിൽ മരുന്നടിച്ച് നൽകിയതായും പ്രസിഡൻ്റ് പറഞ്ഞു. പട്ടികജാതി വിഭാഗത്തിലുള്ള കുട്ടികൾക്ക് പഠനോപകരണം വിതരണം പഞ്ചായത്തിൻ്റെ നേത്യത്വത്തിൽ നടന്നുവരുന്നതായി പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ തൃക്കരുവ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ. രതീഷ്, അജ്മീൻ. എം കരുവ എന്നിവരും മെമ്പറന്മാരായ ആബാ അഗസ്റ്റിൻ, സുജിത്ത്, ദിവ്യ, അനിൽകുമാർ, ഡാഡുകോടിയിൽ തുടങ്ങിയവർക്കൊപ്പം സെക്രട്ടറി ജോയി മോഹൻ, അസി. സെക്രട്ടറി രഞ്ജു ഐ.സി.ഡി.എസ് സൂപ്രവൈസർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
0 Comments