banner

ലോക വനിതാ ദിനമായ ഇന്ന് വനിത ജഡ്ജിമാരുടെ ഫുള്‍ ബെഞ്ചുമായി ഹൈക്കോടതി: വിധി പറയുക സർക്കാരുമായി ബന്ധമുള്ള ഹർജിയിൽ; ചരിത്രത്തിൽ ഇതാദ്യം


ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ മൂന്നു വനിതാ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് സിറ്റിംഗ് നടത്തും. ചരിത്രത്തിലാദ്യമായാണ് വനിത ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ബെഞ്ച് ഹൈക്കോടതിയില്‍ സിറ്റിംഗ് നടത്തുന്നത്. ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് എം ആര്‍ അനിത, ജസ്റ്റിസ് വി ഷെര്‍സി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് സിറ്റിംഗ്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന, ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ബെഞ്ച് പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിയിലേക്കോ ദേവസ്വം ഫണ്ടിൽ നിന്ന് തുക സംഭാവന ചെയ്യാൻ ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ എ.ഹരിപ്രസാദ്, അനു ശിവരാമൻ, എം.ആർ.അനിത എന്നിവരടങ്ങിയ ഫുൾ ബെഞ്ച് 2020ൽ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments