അതേസമയം, കഴിഞ്ഞ ദിവസത്തെ കുത്തനെയുള്ള വർധനവിനുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് ഇടിവുനേരിട്ടു. 0.4ശതമാനം കുറഞ്ഞ് ട്രോയ് ഔൺസിന് 1,935.38 ഡോളറിലെത്തി. യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തെ ബാധിച്ചത്.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ ഇടിവുണ്ടായി. കഴിഞ്ഞ ദിവസം പത്ത് ഗ്രാം സ്വർണത്തിന്റെ വില 1,115 രൂപ കൂടി 16 മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. എന്നാൽ ബുധനാഴ്ചത്തെ വ്യാപാരത്തിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 0.5ശതമാനം താഴ്ന്ന് 10 ഗ്രാമിന് 51,790 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.
0 Comments