banner

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയൊന്നുകാരൻ പിടിയിൽ

മഞ്ചേരിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയൊന്നുകാരൻ പിടിയിൽ. ഹാജിയാർപള്ളി മച്ചിങ്ങൽ മുഹമ്മദ് ഹിഷാം ആണ് അറസ്റ്റിലായത്. ഡിസംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് ബൈക്കിൽ കയറ്റി ബീച്ചിലും മറ്റും കൊണ്ടുപോവുകയും മറ്റും ചെയ്തിരുന്നു. 

പെൺകുട്ടിയുമായി അടുപ്പത്തിലായ പ്രതി പ്രണയം നടിച്ച് പലയിടത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ പരാതിയെ തുടർന്ന് മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നിർദേശ പ്രകാരം എസ്ഐ ഖമറുസമാൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

إرسال تعليق

0 تعليقات