banner

നാടിനെ കണ്ണീരിലാഴ്ത്തി സങ്കട വാർത്ത: കൊല്ലത്ത് മലനട ഉത്സവ സ്ഥലത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കൊല്ലം : ഉത്സവ ആഹ്ലാദത്തിനിടെ നാടിനെ കണ്ണീരിലാഴ്ത്തി രണ്ട് കുട്ടികൾ കുളത്തില്‍ വീണുമരിച്ച വാർത്ത. ശാസ്താംകോട്ട പോരുവഴി മലനട ഉത്സവ സ്ഥലത്താണ് അപകടം നടന്നത്. മലനടക്ക് സമീപമുള്ള ഏലായിലെ കുളത്തിലാണ് പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍(16),തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി ഏഴുമണിയോടെയാണ് അപകടമെന്നാണ് അനുമാനിക്കുന്നത്. പ്രദേശത്ത് ഉത്സവവുമായി ബന്ധപ്പെട്ടുള്ള ബഹളത്തില്‍ ആരും ശ്രദ്ധിക്കാതെ പോയതിനാല്‍ കുട്ടികൾ കുളത്തില്‍ വീണ വിവരം വളരെ വൈകിയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഇരുവരുടെയും മൃതഹങ്ങൾ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള ഉത്സവം...

കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ഉത്സവം നടന്നിരുന്നില്ല. തുടർന്ന് ഈ പ്രാവശ്യം ഉത്സവം നടന്നതോടെ ജില്ലയിൽ നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്നും പോലും ജനലക്ഷങ്ങളാണ് മലനടയിലേക്ക് ഒഴുകിയെത്തിയത്. സാധാരണ ഗതിയിൽ ആളുകൾ ഏലായിലും മറ്റുമായി ജനങ്ങൾ തിങ്ങിക്കൂടാറുണ്ട്. എന്നാൽ കനാല്‍തുറന്നുവിട്ടതോടെ വെള്ളം കൂടുതൽ ഇറങ്ങിയതിനാൽ നടക്കാനാവാത്ത നിലയായിരുന്നു ഏലായുടെ സ്ഥിതി. മാത്രമല്ല ദൂര ദേശത്ത് നിന്ന് വന്ന് കൂട്ടം തെറ്റിയവരെ കണ്ടെത്തുന്നതിനായി മാത്രം നിരന്തരം ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം അപകടവിവരം മറ്റുള്ളവരറിയാൻ വൈകാനിടയാക്കി.

Post a Comment

0 Comments