Latest Posts

രാജ്യത്ത് നാളെ മുതൽ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്ക്; പ്രതിഷേധ ദിനങ്ങളുൾപ്പെടെ 4 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും; പ്രധാനപ്പെട്ട ഇടപാടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുക

രാജ്യത്ത് നാളെ മുതൽ രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്ക്. ഇത് പ്രകാരം ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങള്‍  ചെയ്യാനുണ്ട് എങ്കില്‍ എത്രയും  പെട്ടെന്ന് പരിഹരിക്കുക. കാരണം നാളെമുതല്‍ (മാര്‍ച്ച്‌ 26) തുടര്‍ച്ചയായി  നാല്  ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

യഥാര്‍ത്ഥത്തില്‍  മാര്‍ച്ച്‌ 26, 27 തിയതികളില്‍ ബാങ്ക് അവധിയാണ്.  ഇതിനു പിന്നാലെ  തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍  ബാങ്ക് ജീവനക്കാർ  ആഹ്വാനം ചെയ്ത പണിമുടക്കാണ്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ്  സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

ബാങ്ക്  പണിമുടക്ക് 

മാർച്ച് 28, 29 തീയതികളിൽ ബാങ്ക് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക്  ബാങ്ക് പ്രവർത്തനങ്ങളെ  സാരമായി ബാധിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്ക്  സ്വകാര്യവൽക്കരണത്തിനെതിരെയാണ് യൂണിയന്‍ സമരം ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.  അതേസമയം, സമര ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന്  എസ്ബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ATM ല്‍നിന്നും പണം പിന്‍വലിക്കുന്നതിലും പ്രശ്‌നമുണ്ടാകും

ഈ ദിവസങ്ങളില്‍  ATM കാലിയാകാന്‍ സാധ്യതയുണ്ട് എന്ന് SBI മുന്നറിയിപ്പ് നല്‍കുന്നു.  കാരണം,  മൂന്നാം കക്ഷികൾ പണം നിറയ്ക്കുന്ന മെട്രോകളിലും വൻ നഗരങ്ങളിലും പണത്തിന്  യാതൊരു  പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍, ബാങ്ക് ജീവനക്കാർ സ്വയം  പണം നിറയ്ക്കുന്ന ജോലി ചെയ്യുന്ന എടിഎമ്മുകളിൽ പണം തീര്‍ന്നു പോകാന്‍ സാധ്യതയുണ്ട്.  


0 Comments

Headline