ചേര്‍ത്തല : ആലപ്പുഴയില്‍ അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂര്‍ പാറ്റുവീട്ടില്‍ ഫെലിക്സ് ജോസ് (27), അരൂക്കുറ്റി വില്ലേജില്‍ കൊഴപ്പള്ളിതറയില്‍ വീട്ടില്‍ കെ.ബി ബെസ്റ്റിന്‍ (25) എന്നിവരെയാണ് എംഡിഎംഎയുമായി എക്സൈസ് പിടികൂടിയത്.
ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നുമാണ് എക്സൈസ് ഇന്റലിജിന്‍സ് ബ്യൂറോ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രതികളെ പൊക്കിയത്.
പരിശോധനയില്‍ സിന്തറ്റിക് ഇനത്തില്‍പ്പെട്ട മയക്കുമരുന്നായ 40 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്നും കണ്ടെത്തി.
സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.അനില്‍കുമാര്‍, ബി.എം ബിയാസ്, പ്രെവെന്‍റ്റീവ് ഓഫീസര്‍ (ഗ്രേഡ് ) ഷിബു പി ബെഞ്ചമിന്‍, എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ പ്രീവെന്റിവ് ഓഫീസര്‍ റോയ് ജേക്കബ് എന്നിവര്‍ അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments