യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷയിൽ സെലൻസ്കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും യുക്രൈൻ നടപ്പാക്കിയത്.
റഷ്യയുടെ അധിനിവേശം മൂർധന്യത്തിലെത്തി നിൽക്കേ ജനങ്ങളെ സംരക്ഷിക്കാൻ രംഗത്തിറങ്ങണമെന്ന് പൗരന്മാരോടും നേരത്തെ യുക്രൈൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനായി തെരുവിൽ പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും യുക്രൈൻ സർക്കാർ ആയുധം നൽകും.
പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്നും യുക്രൈൻ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. തുടർന്ന് ആയുധങ്ങളേന്തിയ പൗരന്മാർ തെരുവിലിറങ്ങിയ ദൃശ്യങ്ങൾ യുക്രൈനിൽ നിന്ന് പുറത്തുവന്നിരുന്നു.
0 Comments