പൂജ ഹെഗ്ഡേ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, വി.ടി.വി ഗണേഷ്, മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, അപര്‍ണാ ദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കന്നഡ സൂപ്പര്‍ താരം യാഷ് ആണ് കെജിഎഫിലെ നായകന്‍. വര്‍ഷങ്ങളായി പാന്‍ ഇന്ത്യന്‍ പ്രക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ്. എന്നാല്‍ ആദ്യ ദിവസത്തിലെ ക്ലാഷ് ഒഴിവാക്കിയെങ്കിലും തമിഴ്‌നാട്ടിലടക്കം രണ്ട് സിനിമകളും തമ്മിലുള്ള മത്സരം കടുക്കും.
കേരളത്തിലടക്കം ഇരു സിനിമകള്‍ക്കും വലിയ പ്രക്ഷകരുണ്ട്. ഇതിനിടയില്‍ ബീസ്റ്റിലെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ഗാനം ഇതിനോടകം 100 മില്യണിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. മാസ്റ്ററിന്റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’.
0 تعليقات