അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം ഭീഷ്മപര്‍വം സ്‌റ്റൈല്‍ 'ചാമ്പിക്കോ' ഫോട്ടോഷൂട്ടിൽ 'മൈക്കളപ്പന്‍' ആയി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ . ജയരാജന്റെ മകന്‍ ജെയിന്‍ രാജ് ആണ് ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവച്ചത്. 'തലൈവര്‍' എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇരുപതോളം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജയരാജന്‍ വിഡിയോയിലെത്തുന്നത്. സമൂഹ മാധ്യമങ്ങളിലാകെ ഇപ്പോള്‍ വൈറലാണ് 'ചാമ്പിക്കോ' ഫോട്ടോ സെഷന്‍.
ഇരുപത് പാർട്ടി പ്രവർത്തകർക്കൊപ്പമാണ് ജയരാജ് മൈക്കിളപ്പൻ സ്റ്റൈലിൽ ഫോട്ടോഷൂട്ടിനെത്തുന്നത്. സ്ലോ മോഷനിൽ നടന്നു വന്ന് ഇരിക്കുന്നതും ചാമ്പിക്കോ എന്ന ഡയലോഗ് പറയുന്നതും പാർട്ടി പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ പിജെ പൊളിയാണെന്നും ഇതാണ് പിജെയെ വ്യത്യസ്‌തനാക്കുന്നത് എന്നൊക്കെയുമുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
മമ്മൂട്ടിയുടെ ഭീഷ്‌മപർവം റിലീസായതിന് പിന്നാലെയാണ് മൈക്കിളപ്പന്റെ ചാമ്പിക്കോ സ്റ്റൈലും വൈറലായത്. അമൽനീരദ് സംവിധാനം ചെയ്ത ചിത്രത്തിൽ അഞ്ഞൂറ്റി കുടുംബത്തിലെ മൈക്കിളപ്പനായി എത്തുന്നത് മമ്മൂട്ടിയാണ്. ചിത്രത്തിൽ കുടുംബത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്തുമ്പോൾ മൈക്കിളപ്പൻ സ്ലോ മോഷനിൽ നടന്നു വരുന്നതും ചാമ്പിക്കോ എന്ന് പറയുന്നതും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ സംഘടിപ്പിച്ച ചരിത്ര പ്രദർശന വേദിയിലാണ് പിജെയും സംഘവും ‘ചാമ്പിക്കോ’ രംഗം ചിത്രീകരിച്ചത്. പ്രദർശനം ഒരുക്കാൻ എത്തിയ വളന്റിയർമാരായ സഖാക്കൾക്കൊപ്പമാണ് പി ജയരാജൻ വിഡിയോ എടുത്തത്. പി ജയരാജന്റേയും സംഘത്തിന്റേയും ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.
0 Comments