banner

ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ, വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു; അപകടം വഴിമധ്യേ

ഭർത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു. തിരുവല്ലം വാഴമുട്ടം ബൈപാസിൽ പാച്ചല്ലൂർ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെ ആയിരുന്നു അപകടം. പനത്തുറ ജിജി കോളനിയിൽ ഐശ്വര്യ (32), സഹോദരി ശാരിമോൾ (31) എന്നിവരാണു മരിച്ചത്. 

ഐശ്വര്യ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയും ശാരിമോൾ ചികിത്സയിരിക്കെ രാത്രി വൈകിയുമാണു മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സഹോദരിമാരിലൊരാളുടെ ഭർത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് പോകാനിറങ്ങിയതായിരുന്നു ഇരുവരുമെന്നാണു വിവരം.

കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ ഇവരെ, നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രയിലെത്തിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റി.


إرسال تعليق

0 تعليقات