പിന്നാലെ ഭാര്യ സൗമ്യയെ (34) പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് വീട്ടിൽ രണ്ടുപേരും മാത്രമായിരുന്നു. കൃത്യത്തിന് ശേഷം സൗമ്യ ക്ഷേത്രത്തിൽ ചെന്ന് ബന്ധുക്കളോട് കൊലപാതക വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. ഇൻക്വസ്റ്റ് നടത്തിയ ശേഷം ഷിബുവിന്‍റെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഉത്സവത്തിന് പങ്കെടുക്കാൻ പോയതായിരുന്നു സൗമ്യ. ഉത്സവത്തിന് ശേഷം തിരികെ വന്ന സൗമ്യ, ഷിജു വീടിനു പിന്‍വശത്തിരുന്ന് ഫോണ്‍ വിളിക്കുന്നത് കാണുകയും, ഇത് തമ്മില്‍ ചെറിയ രീതിയിലുള്ള വഴക്കിലേക്ക് നയിക്കുകയും ചെയ്തു. വഴക്ക് തര്‍ക്കത്തിലെത്തുകയും സൗമ്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നു.
കൊലയ്ക്ക് ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ 4 വര്‍ഷമായി വിദേശത്തുള്ള ഷിജു നാട്ടില്‍ വന്നിട്ട് 10 ദിവസമേ ആയിരുന്നുള്ളൂ.
0 Comments