banner

ഭർത്താവിനെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് കുട്ടികൾ ഉൾപ്പെടെ 10പേർ അറസ്റ്റിൽ

ബുധനാഴ്ചയാണ് ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ഞെട്ടിപ്പിക്കുന്ന കൂട്ടബലാത്സംഗം നടന്നത്. ഭർത്താവിനെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ 10 അംഗ സംഘത്തെ പോലീസ് പിടികൂടി. 

യുവതിയുടെ വീട്ടിൽ നിന്ന് മടങ്ങു‌ന്നതിനിടെ മദ്യ ലഹരിയിൽ ബൈക്കിലെത്തിയ സംഘം യുവതിയോട് അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിനെ പ്രതികൾ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ട ശേഷം 21കാരിയെ ബലാത്സം​ഗം ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം സംഭവത്തെ കുറിച്ച് പരാതി നൽകരുതെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കുടുംബാംഗങ്ങളുടെ പിന്തുണയോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

വൈകുന്നേരം ഭർത്താവിനൊപ്പം അമ്മായിയമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു യുവതിയെ വൈകിട്ട് 7 മണിയോടെ, ഭോപ്പ ബൈപാസിന് സമീപം, മോട്ടോർ സൈക്കിളിൽ എത്തിയ പത്ത് ക്രിമിനലുകൾ അവരെ വളയുകയും അക്രമികൾ യുവതിയെയും ഭർത്താവിനെയും തട്ടിക്കൊണ്ടുപോയി സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി. ഭർത്താവിനെ മരത്തിൽ ചങ്ങലയിൽ ബന്ധിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികളിലൊരാളായ ഒസ്മാനാണ് കൂട്ടബലാത്സംഗത്തിന്റെ മുഖ്യ സൂത്രധാരനെന്ന് മുസാഫർനഗർ പോലീസ് പറഞ്ഞു. യുവതിയെയും ഭർത്താവിനെയും കണ്ടപ്പോൾ ബാക്കിയുള്ള പ്രതികളെ അയൽപക്കത്ത് നിന്ന് വിളിച്ചുവരുത്തി. പോലീസ് പറയുന്നതനുസരിച്ച്, പ്രതികളെല്ലാം സ്ക്രാപ്പ് തൊഴിലാളികളാണ്.

Post a Comment

0 Comments