banner

ഓസ്കർ പുരസ്കാരം: മികച്ച ചിത്രമായി 'CODA', മികച്ച നടനായി വിൽ സ്മിത്ത്, മികച്ച നടി ജെസീക്ക ചസ്റ്റൻ; പ്രതീക്ഷകൾക്ക് നിരാശ!

മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽ സ്മിത്തിന്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ടെന്നീസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി റെയ്നാൾഡോ മാർകസ് ഗ്രീനാണ് കിങ് റിച്ചാർഡ് എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ റിച്ചാർഡ് വില്യംസ് എന്ന കഥാപാത്രത്തെയാണ് വിൽ അവതരിപ്പിച്ചത്. 

അഞ്ച് പേരാണ് ഇക്കുറി മികച്ച നടനുള്ള ഓസ്‍കർ സ്വന്തമാക്കാൻ മത്സരരംഗത്തുണ്ടായിരുന്നത്. 

മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിൽ 'CODA' മുത്തമിടും. മികച്ച സംവിധായകനുള്ള പുരസ്‌കാരം, മികച്ച സ്‌പോർട്ടിങ് താരത്തിനുള്ള പുരസ്‌കാരം എന്നിവ ഇതേ ചിത്രം സ്വന്തമാക്കിയിരുന്നു.

'ദി ഐസ് ഓഫ് ടാമി ഫെയ്'ലെ പ്രകടനത്തിന് ജെസ്സിക്ക ചാസ്റ്റെയ്ൻ ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കർ പുരസ്‌കാരം സ്വന്തമാക്കി. 1970-കളിൽ, ലോകത്തിലെ ഏറ്റവും വലിയ മതപരമായ പ്രക്ഷേപണ ശൃംഖലയും തീം പാർക്കും സൃഷ്ടിക്കുന്നതിനായി ടാമി ഫെയ് ബക്കറും അവളുടെ ഭർത്താവ് ജിമ്മും ശ്രമിച്ചു വിജയിക്കുന്നു. വലിയ കണ്പീലികൾ, വിചിത്രമായ ആലാപനം, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളെ ആശ്ലേഷിക്കാനുള്ള അവളുടെ വ്യഗ്രത എന്നിവയാൽ ടാമി ഫെയ് ഇതിഹാസമായി മാറുന്നു. 

സിനിമയ്ക്കായി ജെസ്സിക്ക നടത്തിയ മേക്കോവർ വാർത്ത സൃഷ്‌ടിച്ചിരുന്നു.

അതേസമയം, 94-ാമത് ഒസ്കാറിൽ ഇന്ത്യൻ പ്രതീക്ഷയായ റൈറ്റിങ് വിത്ത് ഫയറിന് പുരസ്കാരമില്ല(Oscars 2022). ഡോക്യുമെന്ററി ഫീച്ചർ വിഭാ​ഗത്തിൽ മാത്രമായിരുന്നു ഇന്ത്യൻ ചിത്രം മത്സരിച്ചിരുന്നത്. 'സമ്മര്‍ ഓഫ് സോൾ' ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‍കര്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ അഹ്മിർ തോംസൺ, ജോസഫ് പട്ടേൽ, റോബർട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനർസ്റ്റീൻ എന്നിവർ അവാർഡ് സ്വീകരിക്കും.



Post a Comment

0 Comments