banner

ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരം ചെയ്യാനിറങ്ങിയ യുവതി അറസ്റ്റില്‍; പിടിയിലായത് 21 കാരി; യുവാവിനെ വശീകരിച്ചത് പ്രണയം നടിച്ച്

നെവാഡ ഹെന്‍ഡേഴ്‌സണ്‍ : അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായി അമേരിക്കന്‍ പൗരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റിലായി. 21 വയസുള്ള നിക നികൂബിനെതിരെ കൊലപാതകശ്രമം, മാരകായുധം കൈവശം വയ്ക്കല്‍, മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പ്രണയം നടിച്ചാണ് യുവതി യുവാവിനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി വകവരുത്താന്‍ ശ്രമിച്ചത്. ഡേറ്റിംഗ് സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഡേറ്റിംഗ് നടത്താം എന്ന വ്യജേനെയാണ് യുവതി ഇയാളെ ക്ഷണിച്ച് വരുത്തിയത്. മാര്‍ച്ച് അഞ്ചിന് ഹെന്‍ഡേഴ്‌സണിലെ സണ്‍സെറ്റ് സ്റ്റേഷന്‍ കാസിനോയില്‍ കാണാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം.

നിക നികൂബും യുവാവും ചേര്‍ന്ന് ഹോട്ടലില്‍ മുറി എടുത്തു. പ്രണയിനി എന്ന നിലയില്‍ യുവാവ് നിക പറഞ്ഞതിനെല്ലാം സമ്മതം മൂളി. മുറിയില്‍ കയറിയ ശേഷം ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതി ഇയാളുടെ കണ്ണുകള്‍ കെട്ടി. എന്നിട്ട് ലൈറ്റ് ഓഫ് ചെയ്തു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, യുവാവിന് കഴുത്തിന്റെ വശത്ത് വേദന അനുഭവപ്പെട്ടു.

തനിക്കു കുത്തേറ്റു എന്ന് മനസിലാക്കിയപ്പോള്‍ അയാള്‍ അവളെ തള്ളിമാറ്റി. അധികം വൈകാതെ തന്നെ നിക നികൂബിനെ പോലീസ് അറസ്റ്റ് ചെയ്തു. കെഎല്‍എഎസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അന്വേഷകരോട് സംസാരിക്കുമ്പോള്‍ ഗ്രേവ് ഡിഗര്‍ എന്ന ഗാനം താന്‍ കേട്ടതായി യുവതി പറഞ്ഞു. അത് പ്രതികാരം നിര്‍വഹിക്കാനുള്ള പ്രചോദനം നല്‍കി. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച് 2020 ല്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് യുഎസ് സൈനികരോടുള്ള പ്രതികാരത്തിന് യുവതി പുരുഷന്റെ കഴുത്തില്‍ കുത്തിയെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments