ആക്രമണശേഷം ഇയാള്‍ ഒളിവില്‍ പ്രവേശിച്ച റിയാസിനായി പോലീസ് തിരച്ചിൽ ഊർജിത മാക്കി. പ്രതി റിന്‍സിയെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് വിവരം. ഇക്കാര്യം ഭര്‍ത്താവിനോടും ബന്ധുക്കളോടും റിന്‍സി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവിനോടും ബന്ധുക്കളോടും പറഞ്ഞതോടെ നാണക്കേടുകൊണ്ടുള്ള വൈരാഗ്യവുമാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് നിഗമനം. ഇന്നലെ രാത്രി ഏഴരയോടെ തുണിക്കട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അഞ്ചും പത്തും വയസുള്ള മക്കളും സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്നു. റിന്‍സി പോകുംവഴി വിജനമായ സ്ഥലത്ത് കാത്തുനിന്ന റിയാസ് വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുപ്പതോളം വെട്ടുകള്‍ റിന്‍സിയുടെ ശരീരത്തിലേറ്റു.
ഇതുവഴിയെത്തിയ മദ്രസ അധ്യാപകര്‍ ഇതുകണ്ട് ബഹളമുണ്ടാക്കിയതോടെ സംഭവസ്ഥലത്തുനിന്ന് പ്രതി പിന്‍വാങ്ങി. രാത്രി തന്നെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂരുള്ള ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാവിലെ 8.15 ഓടുകൂടി മരണം സംഭവിക്കുയായിരുന്നു.
0 Comments