banner

അഞ്ചാലുംമൂട് സ്കൂൾ എസ്.പി.സി യൂണിറ്റിലെ പെൺകുട്ടികളുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടന്നു; വനിതാദിന സന്ദേശം ഉയർത്തിപ്പിടിച്ച് കുട്ടികൾ

ലോക വനിതാ ദിനമായ ഇന്ന് അഞ്ചാലുംമൂട് സ്കൂൾ എസ്.പി.സി യൂണിറ്റിലെ പെൺകുട്ടികളുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം നടന്നു. ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നിരവധി പ്രവർത്തങ്ങളാണ് രാജ്യത്തും ലോകത്തുമായി നടന്നു വരുന്നത്. ആകസ്മികമായി ഇന്ന് കേരള ഹൈക്കോടതിയിൽ വനിത ജഡ്ജിമാരുടെ ഫുള്‍ ബെഞ്ച് എത്തിയ വാർത്ത വിവിധ മാധ്യമങ്ങൾക്കൊപ്പം അഷ്ടമുടി ലൈവ് പുറത്തുവിട്ടിരുന്നു. 

അഞ്ചാലുംമൂട് ഗവ. ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂണിറ്റിലെ
പെൺകുട്ടികളുടെ നേതൃത്വത്തിൽ നടന്ന ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി വനിതാദിനസന്ദേശം,
ആരോഗ്യ കായിക ബോധവൽക്കരണം എന്നിവ നടന്നു. വനിതാദിന സന്ദേശം കുട്ടികൾ ഉയർത്തിപ്പിടിയ്ക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് സ്കൂൾ അധികാരികളും എസ്.പി.സി യൂണിറ്റ് വക്താക്കളും വ്യക്തമാക്കി.

ദ്യശ്യ മനോഹരിയായ അഷ്ടമുടി കായലിന് ഓരം ചേരുന്ന മുരുന്തൽ കായൽ വാരത്തിന് സമീപം നടന്ന പരിപാടിയിൽ അഞ്ചാലുംമൂട് കൗൺസിലർ സ്വർണ്ണമ്മ, തൃക്കടവൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോ. പ്രതിഭ, എ.സി.പി.ഓ ഷീല, സ്റ്റാഫ് സെക്രട്ടറി ജിജ എന്നിവർ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ട് ലിബു മോൻ, സി.പി.ഓ സുരേഷ് ബാബു, എച്ച്.ഐ മണിലാൽ രക്ഷാകർത്തൃപ്രതിനിധി
കൃഷ്ണകുമാർ, അധ്യാപകൻ അൻസർ എന്നിവർ നേതൃത്വം നൽകി. പരിപാടിക്ക് എസ്.പി.സി കേഡറ്റ് ശാന്തികൃഷ്ണ നന്ദി പ്രകാശിപ്പിച്ചു.

إرسال تعليق

0 تعليقات