banner

തൊഴിലാളികളെ കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണം - സരസ്വതി രാമചന്ദ്രൻ

തൃക്കരുവ : മത്സ്യതൊഴിലാളികളെയും, കൂലിവേലക്കാരെയും കൊല്ലം ബൈപ്പാസിലെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ. തീരദേശവാസികളായ തൃക്കരുവയിലെ ജനങ്ങളെ പൂർണ്ണമായും ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും പ്രസിഡൻ്റ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

തൃക്കരുവ പഞ്ചായത്ത് മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലവും മത്സ്യതൊഴിലാളികളും പരമ്പരാഗത കൂലി വേലക്കാരും തിങ്ങിപ്പാർക്കുന്ന  കുരീപ്പുഴ തീരദേശവാസികൾ ആയ തൃക്കരുവയിലെ നൂറോളം കുടുംബങ്ങൾ ഉൾപ്പെടെ യാത്ര ചെയ്യുന്ന ബൈപ്പാസിൽ, പാവപ്പെട്ട തൊഴിലാളികൾ നിന്നുള്ള ടോൾപിരിവ് ഒഴിവാക്കിത്തരണമെന്ന് ബന്ധപ്പെട്ട അധികാരികളോട് തൃക്കരുവ ടോൾ പിരിവിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ അറിയിച്ചു.

إرسال تعليق

0 تعليقات