banner

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ; നടപടി ഭീഷണിയ്ക്ക് പിന്നാലെ

ഹിജാബ് കേസില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്ഥി, ജസ്റ്റിസുമാരായ കൃഷ്ണ എസ്. ദീക്ഷിത്, ജെ എം ഖാസി എന്നിവരുടെ സുരക്ഷയാണ് വൈ കാറ്റഗറിയായി ഉയര്‍ത്തിയത്. 

ചീഫ് ജസ്റ്റിസിനെ സാമൂഹിക മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ തൗഹീദ് ജമായത്ത് സംഘടന ഭാരവാഹി റഹ്മത്തുള്ളയെ കഴിഞ്ഞ ദിവസം മധുരയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജഡ്ജിമാര്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചത്.

സ്കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കർണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസിൽ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹർജികൾ വിശാലബെഞ്ചിനു വിടുകയായിരുന്നു.

Post a Comment

0 Comments