അഞ്ചാലുംമൂട് : മയക്ക് മരുന്നുമായി യുവാവിനെ പിടികൂടി. ലഹരിയുടെ കാണാക്കയങ്ങളിലേക്ക് യുവാക്കളേയും കൂട്ടി കൊണ്ട് പോകുന്ന
ന്യൂജന്‍ മയക്ക് മരുന്നായ എം.ഡി.എം.എ യുമായാണ് യുവാവ് പോലീസ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് പരിധിയില്‍ മയക്ക്മരുന്ന് സംഘങ്ങള്‍ക്കെതിരെ നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായ പരിശോധനയിലാണ് ശക്തികുളങ്ങര കണിയാന്‍കട മീനത്ത് ചേരിയില്‍ തലക്കോട്ട് തെക്കതില്‍ ജോര്‍ജ്ജ് (മനു, 31) എന്നയാൾ പോലീസ് പിടിയിലായത്.
അഞ്ചാലുംമൂട് ജംഗ്ഷനടുത്തുള്ള സ്ക്കൂളിന് സമീപം നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് സംഘത്തെ കണ്ട് യുവാവിന്റെ പെരുമാറ്റത്തിലുളള സംഭ്രമം
ശ്രദ്ധയില്‍പ്പെട്ട പോലീസ് നടത്തിയ വിശദ പരിശോധനയില്‍ യുവാവിന്റെ കൈവശം നിന്നും 400 മില്ലിഗ്രാം മാരക മയക്ക് മരുന്നായ എം.ഡി.എം.എയും കുടെ ഗഞ്ചാവും കണ്ടെടുക്കുകയായിരുന്നു.
അഞ്ചാലുംമൂട് ജംഗ്ഷന്‍ ക്രേന്ദ്രീകരിച്ച് വില്‍പ്പനയ്ക്ക് എത്തിച്ചതാണ് മയക്ക്
മരുന്നും ഗഞ്ചാവും. ന്യൂജെന്‍ മയക്ക് മരുന്നുകളില്‍ ആകൃഷ്ടരായ യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് പതിവുകാര്‍ എന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പതിവ്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ തുടര്‍ന്ന് വരുകയാണ്.
അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ എസ്സ്.ഐ
മാരായ വി. അനീഷ്, ലഗേഷ് കുമാര്‍, സിറാജുദ്ദീന്‍, എ.എസ്.ഐ റെജി മോന്‍
എന്നിവരടങ്ങിയ സംഘമാണ് മയക്ക് മരുന്ന് പിടികൂടിയത്.
0 Comments