banner

യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച് പണം തട്ടി; രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; യുവതികള്‍ ദുബൈയിൽ പിടിയില്‍

ദുബൈ : ദുബൈയില്‍ ഏഷ്യക്കാരനായ യുവാവിനെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മൂന്ന് ആഫ്രിക്കന്‍ യുവതികള്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷയും 28,000 ദിര്‍ഹം പിഴയും വിധിച്ച് കോടതി. വാട്‌സാപ്പ് വഴി ബന്ധം സ്ഥാപിച്ചാണ് യുവാവിനെ ഇവര്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തിയത്.

യൂറോപ്യന്‍ യുവതി എന്ന നിലയില്‍ വാട്‌സാപ്പ് വഴി പരിചയം സ്ഥാപിച്ച പ്രതികളിലൊരാള്‍ യുവാവിനെ ഡിന്നറിനായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഹോട്ടല്‍ മുറിയിലെത്തിയ യുവാവിന്റെ പഴ്‌സ് സ്ത്രീകള്‍ കൈക്കലാക്കി. ക്രെഡിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ പറഞ്ഞില്ലെങ്കില്‍ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പിന്‍ നമ്പര്‍ നല്‍കിയെന്നും യുവാവ് പറഞ്ഞു.

തുടര്‍ന്ന് യുവതികള്‍ ബലമായി തന്റെ വസ്ത്രം അഴിച്ചുമാറ്റി നഗ്നനാക്കി വീഡിയോ പകര്‍ത്തി. പിന്നീട് മൂന്ന് സ്ത്രീകളില്‍ രണ്ടുപേര്‍ സ്ഥലത്ത് നിന്ന് പോയി. 20 മിനിറ്റിന് ശേഷം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 1,000 ദിര്‍ഹം പിന്‍വലിച്ച് മടങ്ങിയെത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പുലര്‍ച്ചെ 5 വരെ മുറിയില്‍ കെട്ടിയിട്ടു.

പ്രതികള്‍ പിന്നീട് യുവാവിനെ വിട്ടയച്ചെങ്കിലും ഇയാള്‍ ഇവരിലൊരാളെ പിന്തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് പട്രോള്‍ സംഘം സ്ഥലത്തെത്തി രണ്ടു പ്രതികളെ പിടികൂടി. പ്രതികളിലൊരാളെ പിന്നീട് ദുബൈയില്‍ നിന്നും പിടികൂടുകയായിരുന്നു.


Post a Comment

0 Comments