ഷഹാനയുടെ പിതാവിന്റെ പരാതിയിലാണ് മഞ്ചേരി പോലീസ് കേസ് എടുത്തത്. എന്നാല്‍ ഇരുവരും ഫോണ്‍ സ്വിച്ച് ഓറ് ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പോലീസിനെ കബളിപ്പിക്കാനായി സമുഹ്യ മാധ്യമം വഴി ചെന്നൈയിലെ താമസ സ്ഥലത്ത് നിന്ന് 50 മുതല്‍ 80 കിലോമീറ്റര്‍ അകലെയുള്ള വിവിധ ഷോപ്പിങ് മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങുന്നതായി വിവരം ലഭിക്കത്തക്ക രീതിയിലായിരുന്നു ഈ പോസ്റ്റുകള.
ഇതിനിടയില്‍ യുവതി സമുഹ്യ മാധ്യമം വഴി പരിചയപ്പെട്ട മറ്റോരു യുവാവ് വഴി ഒരു ഫോണും സിമ്മും കൈക്കലാക്കുകയും ഫോട്ടോകളും വീഡിയോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ദിവസങ്ങളോളം തമിഴ്നാട്ടിലെ ചെന്നൈയില്‍ താമസിച്ച് കമിതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളുടെയും ഫോട്ടോകളുടെയും സ്ഥലം കണ്ടെത്തിയും സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
പിന്നീട് ചെന്നൈയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ആവടി ജില്ലയിലെ വീരപുരം, ആണ്ടാള്‍നഗര്‍ ഗ്രാമത്തിലെ ഒരു സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ നിന്നും ഒന്നില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചതായി കണ്ടെത്തുകയുണ്ടായി. ഇതോടെ കേരള പോലീസ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ഗ്രാമത്തിലെ അഞ്ഞുറോളം വീടുകള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
0 Comments