അതോടെ തിങ്കളാഴ്ച സുഹൃത്ത് രോഹിത് അനുമല്ലയ്ക്കൊപ്പം അവള്‍ നഗരം വിടാന്‍ തന്നെ തീരുമാനിച്ചു. കീവ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഇരുവരുടെയും യാത്രയ്‌ക്കിടയില്‍ അമനിന്റെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ നഷ്ടമായി.
’എന്നെ സഹായിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് ഇല്ലായിരുന്നു. ഞാന്‍ എംബസിയില്‍ വിളിച്ചെങ്കിലും അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല,’ അവള്‍ പറഞ്ഞു. ഒടുവില്‍ സുഹൃത്ത് രോഹിത്ത് തന്റെ അമ്മാവനെ ബന്ധപ്പെട്ടു. കൊവിഡ് മുന്നണിപ്പോരാളികള്‍ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അദ്ദേഹം അംഗവുമാണ്
അദ്ദേഹം വഴി ലക്‌നൗവിലെ ഒരു സ്വകാര്യ ഗ്രൂപ്പ് ജനറൽ മാനേജറും കൊവിഡ് സർവൈവർ ഫോഴ്സ് എന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗവുമായ വിജയ് മിശ്രയോട് കാര്യം പറഞ്ഞു. മിശ്ര പ്രധാനമന്ത്രിയുടെ ഓഫീസിനെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഉപദേഷ്‌ടാവ് അമിത് ഖാരെയെയും സമീപിച്ചു. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ ഉദ്യോഗസ്ഥർ ഉടൻ തന്നെ എമർജൻസി പാസ്പോർട്ട് ലഭ്യമാക്കുകയായിരുന്നു.
0 Comments